മസ്‌ക്കത്തില്‍ മലയാളിയുടെ കൊലപാതകം;3 ബംഗ്ലാദേശ്‌ സ്വദേശികള്‍ കസ്റ്റഡിയില്‍.

മസ്‌കത്ത്‌: മലയാളിയെ മാത്രയില്‍ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ കേസില്‍ മൂന്ന്‌ ബംഗ്ലാദേശ്‌ സ്വദേശികളെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ചിറയിന്‍കീഴ്‌ സ്വദേശി സത്യനെയാണ്‌ ചൊവ്വാഴ്‌ച വൈകുന്നേരം താമസസ്ഥലത്ത്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. കസ്റ്റഡിയിലുള്ളവര്‍ സത്യന്‍ ജോലി ചെയ്‌തുവരുന്ന കമ്പനിയിലെ തന്നെ ജീവനക്കാരാണ്‌. ഇവരില്‍നിന്നുള്ള തെളിവെടുപ്പ് നടക്കുകയാണ്.

അന്വേഷണത്തിന്‍െറയും തെളിവെടുപ്പിന്‍െറയും ഭാഗമായി മൃതദേഹം പൊലീസ് കസ്റ്റഡിയില്‍തന്നെയാണ്. അടുത്ത ആഴ്ചയോടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കുന്നത് ആലോചിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൊലീസ് അനുമതി ലഭിച്ചാലേ മറ്റു തുടര്‍നടപടികള്‍ ആലോചിക്കാന്‍ കഴിയൂ. ചൊവ്വാഴ്ച സത്യന്‍െറ കൈയില്‍ പതിവിലും കുറച്ച് പണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കരുതുന്നു. സാധാരണ ഇരുപതിനായിരം റിയാലോളം കാണാറുണ്ട്. എന്നാല്‍, പെരുന്നാളിനുശേഷം കച്ചവടം പൂര്‍ണാര്‍ഥത്തില്‍ എത്താത്തതിനാല്‍ തുക കുറയാനാണ് സാധ്യതയെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ചൊവ്വാഴ്ച പണവുമായി വീട്ടിലത്തെി വിശ്രമിച്ചശേഷം വൈകീട്ട് ഓഫിസില്‍ പണമടക്കാറായിരുന്നു പതിവ്.
2014 ഒടുവിലാണ് സത്യന്‍ നാട്ടില്‍പോയത്.