മലയാളി യുവാവിനെ ഒമാനില്‍ കഴുത്തറുത്ത്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Story dated:Wednesday July 13th, 2016,11 58:am

Untitled-1 copyമസ്‌കത്ത്‌: മലയാളി യുവാവിനെ കഴുത്തറുത്ത്‌ കൊല്ലപ്പെട്ട നിലയില്‍ താമസ സ്ഥലത്ത്‌ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സത്യനെയാണ്‌ മസ്‌കത്തിസെ മത്രയിലെ താമസ സ്ഥലത്ത്‌ കഴുത്തറുത്ത്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. കവര്‍ച്ചാ ശ്രമത്തിനിടെ നടത്തിയ കൊലപാതകമാവാമെന്നാണ്‌ പോലീസ്‌ സംശയിക്കുന്നത്‌.

സത്യന്‍ ഒമാന്‍ ഫ്‌ളോര്‍ മില്‍ കമ്പനിയിലെ ഡീലര്‍ കളക്ഷന്‍ ഏജന്റാണ്‌. സാധാരണ സത്യന്റെ കൈവശം കളക്ഷന്‍ തുകയായി ഇരുപതിനായിരത്തോളം റിയാല്‍ വരെ ഉണ്ടാവാറുണ്ടത്രെ. ജോലി കഴിഞ്ഞ്‌ ഉച്ചയ്‌ക്ക്‌ 12 മണിയോടെയാണ്‌ സത്യന്‍ താമസ സ്ഥലത്തെത്താറുള്ളത്‌.

വൈകീട്ട്‌ ഇവിടെ ജോലികഴിഞ്ഞെത്തിയ മറ്റെരു മലയാളിയാണ്‌ സത്യനെ മരിച്ച നിലയില്‍ കണ്ടത്‌. ഇടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരന്നു. സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.