Section

malabari-logo-mobile

മസ്‌കത്തില്‍ ശമ്പള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഫീസ് ഈടാക്കിത്തുടങ്ങി

HIGHLIGHTS : മസ്‌കത്ത്: സുല്‍ത്താനേറ്റിലെ ചില ബാങ്കുകള്‍ കമ്പനി ജീവനക്കാരുടെ ശമ്പള ഇടപാടുകള്‍ നടത്തുന്നതിന് ഫീസ് ഈടാക്കിത്തുടങ്ങി. നവംബര്‍ മാസത്തെ ശമ്പളം മുതലാണ...

2de06eba-9cb1-4493-887f-78fe5f907d35_16x9_600x338മസ്‌കത്ത്: സുല്‍ത്താനേറ്റിലെ ചില ബാങ്കുകള്‍ കമ്പനി ജീവനക്കാരുടെ ശമ്പള ഇടപാടുകള്‍ നടത്തുന്നതിന് ഫീസ് ഈടാക്കിത്തുടങ്ങി. നവംബര്‍ മാസത്തെ ശമ്പളം മുതലാണ് ഈ പുതിയ നടപടിക്ക് ബാങ്കുകള്‍ തുടക്കമിട്ടത്. ഇതുവരെ സൗജന്യമായിരുന്ന സേവനത്തിനാണ് ഇപ്പോള്‍ ബാങ്കുകള്‍ പണം ഈടാക്കുന്നത്. ഇത് കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും അധിക ചെലവ് സൃഷ്ടിക്കും. എന്നാല്‍, ഇത്തരമൊരു ഫീസിനെ കുറിച്ച് ഒൗദ്യോഗിക അറിയിപ്പുകളൊന്നുമുണ്ടായിട്ടില്ല.

തൊഴിലാളികളുടെ നവംബര്‍ മാസത്തെ ശമ്പളം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ചെന്നപ്പോഴാണ് പല തൊഴിലുടമകളില്‍നിന്നും രാജ്യത്തെ ചില പ്രമുഖ ബാങ്കുകള്‍ കമീഷന്‍ ഈടാക്കിയത്. അതേസമയം, വിവിധ ബാങ്കുകളില്‍ വ്യത്യസ്ത കമീഷനുകളാണ് ഈടാക്കുന്നത്. ഇത് വലിയ ബാധ്യതയാണ് കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും ഉണ്ടാക്കുക.

sameeksha-malabarinews

എന്നാല്‍, കമീഷന്‍ ഈടാക്കിത്തുടങ്ങിയ കമ്പനികളുടെ പാത പിന്തുടര്‍ന്ന് മറ്റു ബാങ്കുകളും പണം ഈടാക്കുമോയെന്ന ആശങ്കയിലാണ് തൊഴിലുടമകള്‍. ഇതുവരെ സൗജന്യമായിരുന്ന സേവനത്തിന് ഒറ്റയടിക്ക് ഫീസ് ഈടാക്കുന്നത് ചെറുകിട കച്ചവടക്കാര്‍ക്കൊക്കെ പ്രയാസം സൃഷ്ടിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!