ആറ്റിങ്ങല്‍ ഇരട്ടകൊലപാതകം; കുട്ടിയുടെ അമ്മ അറസ്റ്റില്‍

തിരു : ആറ്റിങ്ങലില്‍ മുത്തശ്ശിയെയും കൊച്ചു മകളെയും വെട്ടികൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ അനുശാന്തിയെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട ഓമനയുടെ മകന്‍ വിജീഷിന്റെ ഭാര്യയാണ് അനു. സംഭവത്തില്‍ ഗുരുതരമായി വെട്ടേറ്റ ലിജീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊലപാതകം നടത്തിയ നിനോ മാത്യുവിനെ പോലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അനുവും നിനോ മാത്യുവും തമ്മില്‍ അടുപ്പത്തിലായിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയില്‍ അനുവിനും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.

ഒരു സംഘം ആളുകള്‍ ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് വീട്ടില്‍ കയറി ആക്രമണം നടത്തിയത്. ഈ ആക്രമണത്തിലാണ് പട്ടളം സ്വദേശിയായ ഓമനയും, പേരക്കുട്ടി സ്വസ്ഥി (4) ഉം കൊല്ലപ്പെട്ടത്.