മുന്‍ഷി വേണു അന്തരിച്ചു

തൃശൂര്‍: മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരനായ മുന്‍ഷി വേണു അന്തരിച്ചു. ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ദീര്‍ഘനാളായി ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികില്‍സയിലായിരുന്നു . ഇന്നലെ അസുഖം കൂടിയതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണു അവിവാഹിതനാണ്. പത്തു വര്‍ഷമായി ചാലക്കുടിയിലെ ലോഡ്ജിലായിരുന്നു താമസം.

രണ്ട് വര്‍ഷത്തോളം മുന്‍ഷി പരമ്പരയില്‍ മുന്‍ഷിയായി അഭിനയിച്ചു. തുടര്‍ന്ന് അറുപതിലേറെ സിനിമകളിലും വേഷമിട്ടു. പച്ചക്കുതിര, ഛോട്ട മുംബൈ എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധേയമായി.

തിരുവന്തപുരം വഴുതക്കാട് സ്വദേശിയാണ്. പത്തുവർഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസം. ഇതിനിടെയാണ് വൃക്കരോഗം ബാധിച്ചത്. അവസാനകാലത്ത് സുമനസുകളുടെ സഹായത്താലാണ് ജീവിതം തള്ളി നീക്കിയത്.