Section

malabari-logo-mobile

മൂന്നാർ ​ൈകയേറ്റം: ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു

HIGHLIGHTS : ചെന്നൈ: മൂന്നാറിലെ അനധികൃത ൈകയേറ്റം, ഖനനം, നിർമാണ പ്രവർത്തനങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ട ഹരിത ട്രിബ്യൂണൽ ഇക്കാര്യത്തിൽ സ്വമേധയാ കേസെടുത്തു. മൂന്നാ...

ചെന്നൈ: മൂന്നാറിലെ അനധികൃത  ൈകയേറ്റം, ഖനനം, നിർമാണ പ്രവർത്തനങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ട  ഹരിത ട്രിബ്യൂണൽ ഇക്കാര്യത്തിൽ സ്വമേധയാ കേസെടുത്തു. മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ  ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും വനംവകുപ്പിനും മൂന്നാർ ജില്ല കലക്ടർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്ത മാസം 3ന് ഹരിത ട്രിബ്യൂണൽ കേസ് വീണ്ടും പരിഗണിക്കും.

മൂന്നാറിൽ ൈകയേറ്റങ്ങൾ പരിസ്ഥിതി നാശത്തിന് കാരണമായിട്ടുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. മൂന്നാറിലെ സംഭവ വികാസങ്ങൾ പരിശോധിച്ച ശേഷം ഇടപെടുമെന്ന് കേന്ദ്രസർക്കാറും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ഹരിത ട്രിബ്യൂണൽ ജസ്റ്റിസ് ജോതിമണി ഉൾപ്പെട്ട ബെഞ്ച് ഇടപ്പെട്ടത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!