മുനമ്പത്ത് ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മരണം

കൊച്ചി: മുനമ്പം തീരത്തു നിന്ന് മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് അപകടം. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. 9പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.

കടലില്‍ ഒഴുകിനടന്നവരെ മറ്റ് ബോട്ടിലെത്തിയവര്‍ രക്ഷപ്പെടുത്തി. ഓഷ്യാന എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കുളച്ചില്‍ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്.

ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബോട്ടില്‍ പതിനഞ്ചുപേരാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. അതെസമയം അപകടമുണ്ടാക്കിയ കപ്പലിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.