മുംബൈയില്‍ വിഷമദ്യ ദുരന്തം;13 പേര്‍ മരിച്ചു;7 പേരുടെ നില ഗുരുതരം

Story dated:Friday June 19th, 2015,12 11:pm

Untitled-1 copyമുംബൈ: മുംബൈയില്‍ വിഷമദ്യ ദുരന്തത്തില്‍ 13 പേര്‍ മരിച്ചു. 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഏഴുപേരുടെ നില ഗുരുതരമായി തുടരുന്നു.

മല്‍വാനിലെ ലക്ഷ്‌മി നഗര്‍ ചേരിയിലെ കളളുഷാപ്പിലാണ്‌ സംഭവം നടന്നത്‌. ഇവിടെ നിന്നും മദ്യപിച്ചവരാണ്‌ അപകടത്തില്‍പ്പെട്ടത്‌.

സംഭവത്തെ തുടര്‍ന്ന്‌ ഷാപ്പുടമയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. രണ്ട്‌ ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.