ഓഹരി വിപണി സര്‍വ്വകാല റെക്കോര്‍ഡില്‍; 2008 ലെ റെക്കോര്‍ഡ് മറി കടന്നു

VBK-SENSEX_1637557fമുംബൈ : ഇന്ത്യന്‍ ഓഹരി വിപണി സര്‍വ്വകാല റെക്കൊര്‍ഡില്‍. സെന്‍സെക്‌സ് 21,230 ഉം നിഫ്റ്റി 6,300 പോയിന്റും പിന്നിട്ടു. അഞ്ചര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടൊപ്പം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

അടിസ്ഥാന സ്വകാര്യ മേഖലയിലെ മികച്ച പ്രകടനമാണ് ഇന്നത്തെ ഓഹരി മുന്നേറ്റത്തിനു പിന്നില്‍. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് തുടരുന്നതും ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടമായിട്ടുണ്ട്. കഴിഞ്ഞ 3 ദിവസങ്ങളായി സെന്‍സെക്‌സില്‍ 700 പോയിന്റോണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

2008 ജനുവരിയില്‍ ഉണ്ടായ 21,206.77 പോയിന്റ് എന്ന മുന്‍കാല റെക്കോര്‍ഡ് ഭേദിച്ചാണ് സെന്‍സെക്‌സ് മുന്നേറ്റം നടത്തിയിരിക്കുന്നത്.

തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടായികൊണ്ടിരിക്കുന്ന ഓഹരി വിപണിയിലെ ഉണര്‍വാണ് ഇപ്പോള്‍ സെന്‍സെക്‌സിനെ സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിച്ചിരിക്കുന്നത്.