മുംബൈയില്‍ ഏഴ് ഒഎന്‍ജിസി ജീവനക്കാരുമായ പോയ ഹെലികോപ്റ്റര്‍ കാണാതായി

മുംബൈ: ഏഴ് ഒഎന്‍ജിസി ജീവനക്കാരുമായി മുംബൈയില്‍ നിന്ന് പോയ ഹെലികോപ്റ്റര്‍ കാണാതായി. 30 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ബന്ധം നഷ്ടമായതെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍(എടിസി) അറിയിച്ചു.

രാവിലെ 10.20 ന് ജൂഹുവിലെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. 10.58 ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു ഇത്. എന്നാല്‍ പറന്നുയര്‍ന്നതിന് പിന്നാലെ തന്നെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായതായി എടിസി അറിയിച്ചു.

ഹെലികോപ്റ്ററില്‍ രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പവന്‍ ഹാന്‍സ് വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് കാണാതായത്. തീരസംരക്ഷണ സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.