മുംബൈയില്‍ മെഡിക്കല്‍ സ്‌റ്റോറില്‍ തീപിടുത്തം; 9 മരണം

മുംബൈ: മുബൈയില്‍ അന്തേരി വെസ്റ്റിലെ മെഡിക്കല്‍ സ്റ്റോറില്‍ തീപിടുത്തം. തീപിടുത്തത്തില്‍ ഒമ്പത്‌ പേര്‍ മരണപ്പെട്ടു. വ്യാഴാഴ്‌ച രാവിലെയാണ്‌ അപകടം സംഭവിച്ചത്‌. അഞ്ച്‌ സ്‌ത്രീകളും രണ്ട്‌ കുട്ടികളും ഉള്‍പ്പെടെ ഒമ്പത്‌ പേരാണ്‌ മരണമടഞ്ഞത്‌. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഒരാളുടെ നില ഗുരുതരമാണ്‌.

പുലര്‍ച്ചെ അഞ്ചുമണിയോടെ അന്ധേരി വെസ്‌റ്റിലെ ജൂഹു ഗലിക്ക്‌ സമീത്ത്‌ പ്രവര്‍ത്തിക്കുന്ന വഫ മെഡിക്കല്‍സിനാണ്‌ തീപിടിച്ചത്‌. കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ അഗ്നിബാധ മുകളിലത്തെ നിലയിലേക്ക്‌ വ്യാപിച്ചതാണ്‌ മരണനിരക്ക്‌ ഉയരാന്‍ ഇടയാക്കിയത്‌. താഴത്തെ നിലയില്‍ താമസിച്ചിരുന്ന കുടുംബാഗങ്ങളാണ്‌ തീപിടുത്തത്തില്‍ മരണമടഞ്ഞത്‌.

ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകട കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.