മുംബൈയില്‍ തീപിടുത്തം;14മരണം

മുംബൈ: മുംബൈയിലെ സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തില്‍ 14 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.

വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. നിരവധി ഓഫീസുകളും ഹോട്ടലുകളും അടങ്ങുന്ന 31 ഏക്കര്‍ കോമ്പൗണ്ടിലാണ് തീപിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സമീപത്തുള്ള മോജോ ബ്രിസ്‌റ്റോ എന്ന ഹോട്ടലില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക വിവരം.

അപകടം ഉണ്ടായ ഉടനെതന്നെ സ്ഥലത്തെത്തിയ ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെ തീ പൂര്‍ണമായി അണച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.