മുംബൈയില്‍ കെട്ടിടം തകര്‍ന്ന്‌ ആറുപേര്‍ മരിച്ചു

bhiwandi-collapseമുംബൈ: മുംബൈയിലെ ഭിണ്ടിയില്‍ കെട്ടിടം തകര്‍ന്നു വീണ്‌ ആറുപേര്‍ മരിച്ചു. 5ഓളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയതായി റിപ്പോർട്ട്. ഭിവണ്ടിയിലെ ഗരീബി നഗറിലെ കബീർ ബിൽഡിങ് ആണ് തകർന്നുവീണത്. ഇതുവരെ ആറ് മൃതദേഹങ്ങൾ കണ്ടെടുക്കാനായെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാവിലെ 9.15ഓടെയാണ് അപകടമുണ്ടായത്.  12പേരെ രക്ഷപ്പെടുത്തി.

20 മുതൽ 25 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കെട്ടിടം മോശം അവസ്ഥയിലാണെന്ന് കാണിച്ച്  ഭിവണ്ടി നിസാംപുര മുനിസിപ്പൽ കോർപറേഷൻ അധികൃതർ താമസക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.