മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മലയാള ചിത്രങ്ങള്‍ പിന്‍വലിച്ചു

കൊച്ചി:മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മലയാള ചിത്രങ്ങള്‍ പിന്‍വലിച്ചു. നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കേണ്ട വിഹിതത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇതിനു പിന്നിലെന്നാണ് സൂചന. അതെസമയം ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സിഐഎ എന്ന ചിത്രം പിന്‍വലിച്ചിട്ടില്ല.

സിനിമ തിയേറ്ററിലെത്തി മൂന്നാമത്തെ ആഴ്ച നല്‍കിയിരുന്ന വിഹിതം 40 ശതമാനം എന്നത് 30 ശതമാനമാക്കി കുറച്ചിരുന്നു. എന്നാൽ, തങ്ങള്‍ക്ക് അര്‍ഹമായ വിഹിതം ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് കേരളത്തിലെ എല്ലാ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍നിന്നും ചിത്രങ്ങങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ഈ ആഴ്ചയില്‍ റിലീസ് ചെയ്ത ഗോദ, അച്ചായന്‍സ് തുടങ്ങിയ ചിത്രങ്ങളും മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കിയിട്ടില്ല.