മുല്ലപ്പള്ളിക്കെതിരെ മത്സരിക്കാനുള്ള ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരുട നീക്കം ഉപേക്ഷിച്ചു

നാദാപുരം :മുസ്ലീം ലീഗ് പ്രവര്‍ത്തകരെ പോലീസ് അന്യായമായി വേട്ടയാടുന്നെന്നാ ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മത്സരിക്കാനുള്ള ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരുടെ നീക്കം ഉപേക്ഷിച്ചു.

നാദാപുരം പാറക്കടവിലെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം കണ്‍വെന്‍ഷന്‍ ചേര്‍ന്ന് പ്രദേശിക നേതാവ് ഒവി നാസര്‍ മുല്ലപ്പള്ള്ിക്കെതിരെ മത്സരിക്കുമെന്നന് പ്രഖ്യാപിച്ചിരുന്നു.

സം്ഭവം വിവാദമായതോടെ വെള്ളിയാഴ്ച കോഴിക്കോട് ലീഗ് ഹൗസില്‍ വെച്ച് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെയും കെപിഎ മജീദിന്റെയും നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത അടിയന്തരയോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായത്്്്്.

ലീഗ് പ്രവര്‍ത്തകരെ ഏകപക്ഷീയമായി പീഢിപ്പിക്കുന്നവെന്ന പരാതി പാര്‍ട്ടി ഗൗരവത്തിലെടുക്കുമെന്നും, ഇക്കാര്യം മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തുമെന്നും നേതാക്കള്‍ ഉറപ്പു നല്‍കി.
27ാം തിയ്യതി കുഞ്ഞാലിക്കുട്ടി പാറക്കടവിലെത്തി യുഡിഎഫ് യോഗത്തില്‍ പ്രസംഗിക്കാനും തീരൂമാനിച്ചിട്ടുണ്ട്.