മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ തീവ്രവാദ ഭീഷണിയുണ്ടെന്ന്‌ തമിഴ്‌നാട്‌

Mullaperiyar damചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ തീവ്രവാദ ഭീഷണിയെന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍. തമിഴ്‌നാട്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌. ലഷ്‌കര്‍ അടക്കമുള്ള ഭീകര സംഘടനകള്‍ അണക്കെട്ട്‌ തകര്‍ക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ്‌ സത്യവാങ്‌മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌.

അണകെട്ടിന്‌ സിഐഎസ്‌എഫ്‌ സുരക്ഷ വേണ്ടെന്ന കേന്ദ്രനിലപാടിനായുള്ള മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.