മുലപ്പെരിയാര്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചു

mullaperiyarതൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 141 അടി കവിഞ്ഞിട്ടും തമിഴ്‌നാട്‌ സ്‌പില്‍വെ ഷട്ടര്‍ തുറക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന്‌ പെരിയാറിന്റെ തിരീത്തുള്ള ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു തുടങ്ങി. കാഞ്ചിയാര്‍ അയ്യപ്പന്‍കോവില്‍, ആനവിലാസം, ഉപ്പുതറ, ഏലപ്പാറ, പെരിയാര്‍ മഞ്ചുമല, വില്ലേജകളിലെ ജനങ്ങളെയാണ്‌ ശനിയാഴ്‌ച രാത്രിയോടെ മാറ്റിപാര്‍പ്പിച്ചു തുടങ്ങിയത്‌. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ്‌ കേരളത്തി്‌ന്റെ നടപടി.

ഡാം ദുര്‍ബലമാണെന്ന വാദമോ പെരിയാറിന്റെ തീരത്തെ ജനങ്ങളുടെ ആശങ്കയോ കണക്കിലെടുക്കാതെ തമിഴ്‌നാട്‌ സുപ്രീം കോടതി ഉത്തരവിന്റെ പേരില്‍ ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്തുകയാണ്‌.