മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 137 അടി കവിഞ്ഞു

mullaperiyarതൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 137 അടി കവിഞ്ഞു. 137 അടിയാണ്‌ ഇപ്പോഴത്തെ ജലനിരപ്പ്‌. 24.04 മില്ലി മീറ്റര്‍ മഴയാണ്‌ അണക്കെട്ടില്‍ ലഭിച്ചത്‌. സെക്കന്റില്‍ 2494 ഘനഅടി ജലമാണ്‌ അണക്കെട്ടിലേക്ക്‌ ഒഴുകി എത്തുന്നത്‌. ജല നിരപ്പ്‌ കുറക്കണം എന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട്‌ അംഗീകരിച്ചിരുന്നില്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ച ആശങ്ക ഉണ്ടാക്കുന്നുവെന്ന്‌ ചീഫ്‌ സെക്രട്ടറി ഇ കെ ഭരത്‌ ഭൂഷണ്‍ പറഞ്ഞു. രണ്ട്‌ ഷട്ടറുകള്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തത്‌ ആശങ്കയുണ്ടാക്കുന്നുണ്ട്‌. കേരളത്തിന്റെ ആശങ്ക നാളത്തെ മേല്‍നോട്ട സമിതിയെ അറിയിക്കുമെന്നും ഇ കെ ഭരത്‌ ഭൂഷണ്‍ അറിയിച്ചു.