മുകേഷിന്റെ എംഎല്‍എ ഓഫീസ് അടിച്ചുതകര്‍ത്തു

mukesh-mlaകൊല്ലം ::മുകേഷിന്റെ കൊല്ലം ആനന്ദവല്ലീശ്വരത്തുള്ള ഓഫീസ് ആക്രമിക്കപ്പെട്ടു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

ഓഫീസിന്റെ മുകളില്‍ സ്ഥാപിച്ച എംഎല്‍എ എന്നെഴുതിയ ബോര്‍ഡ് തകര്‍ത്തു. ഓഫീസിനു മുന്നില്‍ സ്ഥാപിച്ചിരുന്ന എംഎല്‍എ ബോര്‍ഡും തകര്‍ത്തിട്ടുണ്ട്. വീടിന്റെ ഗേറ്റ് ഊരി മാറ്റിയ നിലയിലാണ്്. ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന വീടിന്റെ താഴത്തെ നിലയിലെ ആറ് ജനല്‍ പാളികളും തകര്‍ത്തു.

എംഎല്‍എയുടെ പരാതിയെ തുടര്‍ന്ന് കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു