ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ്‌ സെയ്‌ദ്‌ അന്തരിച്ചു

Mufti Mohammad Sayeedദില്ലി: ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ്‌ സെയ്‌ദ്‌(79) അന്തരിച്ചു. ദില്ലിയിലെ എയിംസ്‌ ആശുപത്രിയില്‍ വെച്ചാണ്‌ അന്ത്യം സംഭവിച്ചത്‌. കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന്‌ കഴിഞ്ഞ 24 നാണു മുഫ്‌തി മുഹമ്മദ്‌ സെയ്‌ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഇന്നലെ രാത്രിയോടെ രോഗം കൂടുതലാവുകയായിരുന്നു.

2002 മുതല്‍ 2005 വരെ ജമ്മു കശ്‌മീരിനെ നയിച്ച അദേഹം പിഡിപി-ബിജെപി സഖ്യകക്ഷി സര്‍ക്കാറിന്റെ നായകനായി കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിന്‌ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റു. 1989 ല്‍ വി.പി സിങ്‌ മന്ത്രി സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന മുഫ്‌തി മുഹമ്മദ്‌ സെയ്‌ദ്‌, ജനമോര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു അത്‌. പിന്നീട്‌ കോണ്‍ഗ്രസിലേക്കും മടങ്ങിയെങ്കിലും 1999 ല്‍ ജമ്മു കശ്‌മീര്‍ പിഡിപി രൂപീകരിക്കുകയായിരുന്നു.