യുവതിയുടെ കൊലപാതകം :ഭര്‍ത്താവ് കസ്റ്റഡിയില്‍ ?

പരപ്പനങ്ങാടി:  ഞായറാഴ്ച പുലര്‍ച്ചെ പരപ്പനങ്ങാടിയില്‍വെച്ച് യുവതി അതിദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് പഴയകത്ത് നിസാമുദ്ധീന്‍ പോലീസ് കസ്റ്റഡിയിലെന്ന് സുചന. ഞായറാഴ്ച അര്‍ദ്ധരാത്രിയില്‍ തന്നെ ഇയാള്‍ പിടികുടിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. താനുര്‍ സിഐ അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്.

പരപ്പനങ്ങാടി അഞ്ചപ്പുര പഴയമാര്‍ക്കറ്റിലെ നിസാമുദ്ധീന്റെ അറവുശാലയിലാണ് റഹീന(30)യുടെ മൃതദേഹം കാണപ്പെട്ടത്. പുലര്‍ച്ചെ കടയിലെത്തിയ ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസ് നിസാമുദ്ധീനെ കണ്ടത്താന്‍ തിരച്ചിലാരംഭിച്ചിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ഇയാള്‍ ഉപയോഗിച്ചുവരുന്ന യൂണികോണ്‍ ബൈക്കും കാണാനില്ലായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായെത്തിയ ഡ്വോഗ് സ്‌കാഡ് സംഭവസ്ഥലത്തുനിന്നും ഒന്നര കിലോമീറ്ററോളം കിഴക്കുള്ള കോട്ടത്തറ ഭാഗത്തേക്ക് ഓടുകയും തിരിച്ചുവരികയുമായിരുന്നു.
തുടര്‍ന്ന് ഇയാള്‍ കച്ചവടവുമായി ബന്ധപ്പെട്ട് പോകുന്ന സ്ഥലങ്ങളും, സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും വീടുകളും പോലീസ് നിരീക്ഷണത്തിലായിരുന്നു.
പോലീസ് നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ റഹീനയുടെ മൃതദേഹം ഞായറാഴ്ച തന്നെ ജന്‍മദേശമായ നരിക്കുനി കുട്ടമ്പൂര്‍ വീരമ്പ്ര്യം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തിരുന്നു.

യുവതിയുടെ കൊലപാതകം: ഭര്‍ത്താവിനെ പോലീസ് തിരയുന്നു

പരപ്പനങ്ങാടി നഗരമധ്യത്തില്‍ യുവതി കൊല്ലപ്പെട്ടനിലയില്‍