കാണികള്‍ക്ക്‌ ആവേശമായി ‘മഡ്‌മസ’

mud foodball copyമണ്ണിന്റെയും മഴയുടെയും ഗന്ധത്തില്‍ അലിഞ്ഞുചേര്‍ന്ന്‌ ജില്ലയിലെ ആദ്യ മഡ്‌ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്‌ കാണികള്‍ക്ക്‌ ആവേശമായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മത്സരത്തില്‍ കോഴിക്കോട്‌, വയനാട്‌ ജില്ല കളില്‍ നിന്നുള്ള ടീമുകളുള്‍പ്പടെ 12 ടീമുകള്‍ മാറ്റുരച്ചു. സെവന്‍സും ഇലവന്‍സും കണ്ട്‌ പരിചയിച്ച കാണികള്‍ക്ക്‌ ചെളിപന്ത്‌കളി വേറിട്ട അനുഭവമായിരുന്നു. നൂറ്‌ കണക്കിന്‌ പേരാണ്‌ മത്സരം വീക്ഷിക്കാനെത്തിയത്‌. മത്സരത്തില്‍ അല്‍സീബ്‌ വലിയങ്ങാടിയെ ഏകപക്ഷീയമായ ഒരു ഗോളിന്‌ തോല്‍പ്പിച്ച്‌ പ്രണവം വയനാട്‌ ജേതാക്കളായി.

mud football copyമുട്ടറ്റം ചെളി നിറച്ച ഗ്രൗിലായിരുന്നു മത്സരം. 30 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമുള്ള ഗ്രൗണ്ട്‌ ട്രാക്‌ടര്‍ ഉപയോഗിച്ചാണ്‌ ഒരുക്കിയത്‌. മൂന്ന്‌ സബ്‌സ്റ്റിറ്റിയൂട്ട്‌ അടക്കം എട്ട്‌ പേരാണ്‌ ഒരു ടീമിലുായിരുന്നത്‌. ഫുട്‌ബോള്‍ നിയമങ്ങള്‍ക്കനുസരിച്ചാണ്‌ മത്സരമെങ്കിലും കണ്ണില്‍ ചെളി കയറിയാല്‍ റഫറിയുടെ അനുവാദമില്ലാതെ പുറത്ത്‌ പോകാം. 20 മിനിറ്റാണ്‌ ഒരു മത്സരം. രാവിലെ ഒമ്പതിന്‌ തുടങ്ങിയ മത്സരം ആറ്‌ മണിയോടെ അവസാനിച്ചു. വിജയികള്‍ക്ക്‌ ഗോകുലം ചിറ്റ്‌സിന്റെയും മലയില്‍ ഗ്രൂപ്പിന്റെയും സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

mud foodball 3 copyടൂര്‍ണമെന്റിലെ മികച്ച താരമായി അല്‍സീബ്‌ വലിയങ്ങാടിയുടെ പി. അന്‍സാരി യെയും മികച്ച ഗോള്‍കീപ്പറായി പ്രണവം വയനാടിന്റെ സി.എം റിയാസിനെയും തിരഞ്ഞെടുത്തു. വയനാടിന്റെ സി.എം റിഷാന്‍ ടോപ്‌ സ്‌കോററും ടി.കെ ഷമീര്‍ ഫൈന ലിലെ മാന്‍ ഓഫ്‌ ദ മാച്ചുമായി. മികച്ച ടീമിനുള്ള അവാര്‍ഡിന്‌ ടൗണ്‍ ടീം കോഡൂര്‍ അര്‍ഹരായി. വിജയികള്‍ക്ക്‌ 10,001 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടിയ ടീമിന്‌ 5,001 രൂപയും ട്രോഫിയുമായിരുന്നു സമ്മാനം.

mud foodball 4 copyമത്സരം ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. പി. ഉബൈ ദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, എക്‌സി. കമ്മിറ്റി അംഗങ്ങളായ എം.കെ മുഹ്‌സിന്‍, എ. കെ.എ നസീര്‍, സി. സുകുമാരന്‍, ഗോകുലം ചിറ്റ്‌സ്‌ ഏരിയ ജനറല്‍ മാനേജര്‍ പി.സി വിശ്വകുമാര്‍, മലയില്‍ ഗ്രൂപ്പ്‌ മാനേജിങ്‌ ഡയറക്‌ടര്‍ മുഹമ്മദ്‌ ഗദ്ദാഫി, ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി.പി ഷാജി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എം.പി മുഹമ്മദ്‌ ഗ്രാമപ ഞ്ചായത്ത്‌ അംഗങ്ങളായ എം.ടി ബഷീര്‍, കെ. പ്രഭാകരന്‍, എന്‍.കെ ഹൈദര്‍ എന്നിവര്‍ പങ്കെടുത്തു.