എംഎസ് പി സ്‌കൂള്‍ അഴിമതി: കമാന്‍ഡന്റ് യു ഷറഫലിയെ സസ്‌പെന്റ് ചെയ്തു

u sharafaliമലപ്പുറം:     മലബാര്‍ സ്പ്യഷല്‍ പോലീസ് കമാന്‍ഡന്റും മുന്‍ ഇന്ത്യാന്‍ ഫൂട്‌ബോള്‍ താരവുമായിരുന്ന യു ഷറഫലിയെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. എംസ്പി നടത്തി വരുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലും സ്‌കൂളിന്റെ നടത്തിപ്പിലും വ്യാപകമായ രീതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന വിജിലന്‍സിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

എംഎസ്പി സ്‌കൂളിലെ അധ്യാപക വിദ്യാര്‍ത്ഥി നിയമനങ്ങളില്‍ വ്യാപകമായി കോഴ വാങ്ങിയെന്നും സ്‌കൂള്‍ നടത്തിപ്പുമായുള്ള സാമ്പത്തിക ഇടപാടുകളുടൊ ശരിയായ രേഖകള്‍ സൂക്ഷിച്ചിരിന്നില്ലെന്നും പിടിഎ ഫണ്ടും സ്‌കൂള്‍ ഫണ്ടും തിരിമറി നടത്തിയതായും വിജിലെന്‌സ് കണ്ടെത്തി..

ഇതിന് പുറമെ വര്‍ഷങ്ങളായി എംഎസ്പി ഗ്രൗണ്ടില്‍ നടന്നുവരുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ടും സാമ്പത്തിക തിരിമറി നടത്തിയതായും, കാന്റീനിന്റെ നടത്തിപ്പില്‍ വെട്ടിപ്പ് നടത്തിയതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.. മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി കെ മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലാണ് വിജിലന്‍സ് അന്വേഷണം നട്ത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.