മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഒരു സിനിമയും റിലീസ് ചെയ്യില്ല;ഫെഫ്ക

mr-fraud-stills-thumbകൊച്ചി : മോഹന്‍ലാല്‍ ചിത്രമായ മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയ തിയേറ്റര്‍ ഉടമകള്‍ക്കെതിരെ ശക്തമായ തിര്‍പ്പുമായി ഫെഫ്ക. ലാല്‍ ചിത്രം റിലീസ് ചെയ്തില്ലെങ്കില്‍ ഒരു സിനിമയും റിലീസ് ചെയ്യേണ്ടെന്ന നിലപാടിലാണ് ഫെഫ്ക. ചിത്രങ്ങളുടെ റിലീസ് തീരുമാനിക്കേണ്ടത് തിയേറ്ററുകളല്ലെന്നും സംഘടനാ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

അതേസമയം ഫെഫ്ക്കക്കെതിരെ വെല്ലുവിളിയുമായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തി. തന്റേടമുണ്ടെങ്കില്‍ ചിത്രീകരണം നിര്‍ത്തി വെക്കട്ടെ എന്ന് ബഷീര്‍ പറഞ്ഞു. മറ്റ് ചിത്രങ്ങളുടെ റിലീസുകള്‍ നിര്‍ത്തിവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഫെഡറേഷന്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്ന് ഫെഫ്ക ചൂണ്ടി കാട്ടി.

അതേ സമയം ഫെഡറേഷന്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ താരങ്ങളോടും മറ്റ് പ്രമുഖരോടും പങ്കെടുക്കരുതെന്ന ആവശ്യപ്പെട്ട ബി ഉണ്ണികൃഷ്ണന്‍ മാപ്പ് പറയാതെ സിനിമ റിലീസ് ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തിയേറ്റര്‍ ഉടമകള്‍.