Section

malabari-logo-mobile

1500 രൂപക്ക് മോസില്ലാ സ്മാര്‍ട്ട് ഫോണ്‍

HIGHLIGHTS : നിലവിലെ സ്മാര്‍ട്ട് ഫോണ്‍ വിപണികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി 1500 രൂപക്ക് മോസില്ല സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കുന്നു. അവികസിത രാജ്യങ്ങളിലെ ...

download (1)നിലവിലെ സ്മാര്‍ട്ട് ഫോണ്‍ വിപണികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി 1500 രൂപക്ക് മോസില്ല സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കുന്നു. അവികസിത രാജ്യങ്ങളിലെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് മോസില്ല ഫൗണ്ടേഷന്‍ ഈ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നത്. ഫയര്‍ഫോക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഈ ഫോണ്‍ പ്രവര്‍ത്തിക്കുക.

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ തുടങ്ങിയ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലാണ് മോസില്ല ഫോണ്‍ അവതരിപ്പിച്ചത്. ഈ സ്മാര്‍ട്ട് ഫോണിന്റെ സവിശേഷതകള്‍ എന്നത് കോല്‍കോം സ്‌നാപ്ഡ്രാഗണ്‍, 12 ജിഗാഹെഡ്‌സ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍ സ്‌ക്രീന്‍ 4.5 സ്‌ക്രീന്‍, 854 x 480 പിക്‌സല്‍ ക്യാമറ – 5 മെഗാപിക്‌സല്‍, ഫ്രണ്ട് ക്യാമറ 2 എംപി മെമ്മറി – 8 ജിബി മെമ്മറി റാം- 256 എംപി 1 ജിബി റാം ബാറ്ററി – 1580 എംഎച്ച് കണക്റ്റിവിറ്റി വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി തുടങ്ങിയവയാണ്.

sameeksha-malabarinews

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൂടി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫോണ്‍ പുറത്തിറക്കുന്നത്. ഇതിനായി കുറഞ്ഞ ചിലവില്‍ മൊബൈല്‍ ചിപ്പുകള്‍ നിര്‍മ്മിക്കുന്ന ചൈനയിലെ ‘സ്‌പ്രെഡ്ട്രം’ കമ്പനിയുമായി സഹകരിച്ചുകൊണ്ടാണ് മോസില്ല ഈ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സംവിധാനവും ഫോണിലുണ്ടായിരിക്കും. പൂര്‍ണ്ണമായും എച്ച് ടി എം എല്‍ 5 അധിഷ്ഠിത ആപ്ലിക്കേഷനുകളായിരിക്കും ഫോണില്‍ ഉപയോഗിക്കുക.

അതേ സമയം ഈ പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്നു മുതല്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ കമ്പനി അറിയിപ്പ് നല്‍കിയിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!