Section

malabari-logo-mobile

മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹന തൊഴിലാളികള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ...

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹന തൊഴിലാളികള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ വര്‍ധിപ്പിച്ചതിലും റോഡ് ഗതാഗതമേഖല പൂര്‍ണമായും കുത്തകവല്‍ക്കരിക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി നടപ്പാക്കാനൊരുങ്ങുന്നതിലും പ്രതിഷേധിച്ചാണ് പണിമുടക്ക്.
വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് സ്വകാര്യബസുകളും ടാക്സികളും ഓട്ടോറിക്ഷകളും പണിമുടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ എന്നാല്‍ നിരത്തുകളില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തെ ഒഴിവാക്കിയാണ് പണിമുടക്ക്.

പണിമുടക്കിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ തമ്പാനൂര്‍ കേന്ദ്രീകരിച്ച് ഏജീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. വാഹനങ്ങള്‍ നിരത്തിലിറക്കാതെയും യാത്ര ഒഴിവാക്കിയും സ്വകാര്യവാഹനങ്ങളും സഹകരിക്കണമെന്ന് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി നന്ദകുമാര്‍ അഭ്യര്‍ഥിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!