മോട്ടോര്‍ വകുപ്പ്‌ ഓഫീസുകളില്‍ 10 മിനുട്ട്‌ കൗണ്ടര്‍ സേവനം ഉപഭാക്താക്കള്‍ക്ക്‌ ഏറെ ഗുണകരം

mq1റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന 10 മിനുട്ട്‌ കൗണ്ടര്‍ പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന്‌ ആര്‍.റ്റി.ഒ. അറിയിച്ചു. 10-15 മിനുട്ടിനുള്ളില്‍ തന്നെ ഡ്രൈവിങ്‌ ലൈസന്‍സ്‌ പുതുക്കല്‍, പര്‍ട്ടിക്കുലേര്‍സ്‌, വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റല്‍, ആര്‍.സി. പര്‍ട്ടിക്കുലേര്‍സ്‌, ഹൈപോത്തിക്കേഷന്‍ നോട്ടിങ്‌, ഓട്ടോറിക്ഷ, മോട്ടോര്‍കാബ്‌ തുടങ്ങിയവയുടെ പെര്‍മിറ്റ്‌ പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ കൗണ്ടറിലൂടെ ലഭിക്കും. ആര്‍.റ്റി. ഓഫീസിലെ 10 മിനുട്ട്‌ കൗണ്ടര്‍ സേവനം വാഹന ഡ്രൈവര്‍മാരും വാഹന ഉടമകളുമുള്‍പ്പെടെ പൊതുജനങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന്‌ ആര്‍.റ്റി. ഒ. അറിയിച്ചു.