മലപ്പുറത്ത്‌ ക്യമാറയില്‍ കുടുങ്ങിയത്‌ 500 പേര്‍ : പിഴ 5 ലക്ഷം

മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പ്‌ മലപ്പുറം നഗരത്തില്‍ നവംബര്‍ 19ന്‌ നടത്തിയ കാമറാ പരിശോധനയില്‍ 560 പേര്‍ക്കെതിരെ നടപടി. ജില്ലാ റോഡ്‌ സേഫ്‌റ്റി കൗണ്‍സില്‍ നിര്‍ദേശ പ്രകാരമാണ്‌ കാമറ പരിശോധന നടത്തിയത്‌. അഞ്ച്‌ ലക്ഷത്തിലേറെ രൂപ പിഴ ഈടാക്കിയിട്ടുണ്ട്‌. വാഹന ഉടമകള്‍ക്ക്‌ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസിലെത്തി പിഴ നല്‍കാന്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.

വാഹനത്തിന്റെ രേഖകള്‍ കൃത്യമല്ലെങ്കില്‍ അതിനും പിഴ നല്‍കേണ്ടി വരും.. കാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച്‌ നടപടി സ്വീകരിക്കാന്‍ കുടുംബശ്രീയില്‍ നിന്നും മൂന്ന്‌ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്‌. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന്‌ ആര്‍.റ്റി.ഒ എം.പി അജിത്‌ കുമാര്‍ അറിയിച്ചു.

Related Articles