മക്കള്‍ക്ക്‌ വേണ്ടാത്ത പെറ്റമ്മയെ ഏറ്റെടുക്കാന്‍ പേരമകനെത്തി

Untitled-1 copyകുറ്റിപ്പുറം: നൊന്തുപെറ്റ മക്കള്‍ കൈയൊഴിഞ്ഞതോടെ വൃദ്ധസദനത്തിലേക്ക്‌ പോകേണ്ടിവന്ന കുഞ്ഞമ്മയ്‌ക്ക്‌ ഒടുവില്‍ പേരമകന്‍ താങ്ങായെത്തി. മകള്‍ പ്രേമയുടെ മകന്‍ രതീഷാണ്‌ വള്ളിക്കുന്ന്‌ നമ്പ്യാരുവീട്ടില്‍ കുഞ്ഞമ്മ(75)നെ ഏറ്റെടുക്കാന്‍ വൃദ്ധസദനത്തിലെത്തിയത്‌. ബുധനാഴ്‌ച രതീഷ്‌ അമ്മ പ്രേമയ്‌ക്കൊപ്പമാണ്‌ വൃദ്ധസദനത്തിലെത്തി മുത്തശ്ശിയെ ഏറ്റെടുത്തത്‌.

മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന്‌ ഷീറ്റ്‌ കൊണ്ട്‌ മറച്ച കുടില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതത്തിലായ കുഞ്ഞമ്മിയുടെ ദുവസ്ഥയറിഞ്ഞെത്തിയ സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗം ശോഭാ പ്രഭാകരന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ അരിയല്ലൂര്‍ വില്ലേജ്‌ പ്രസിഡന്റ്‌ ഒ സുജാത, സെക്രട്ടറി എന്‍ സുജാത, കുഞ്ഞമ്മയ്‌ക്ക്‌ ഭക്ഷണം നല്‍കിയിരുന്ന അയല്‍ക്കാരി ആര്‍ മായ എന്നിവര്‍ പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന്‌ പരപ്പനങ്ങാടി എസ്‌ഐ ഇ.ജെ ജയന്‍ മക്കളെ സ്റ്റേഷനിലേക്ക്‌ വിളിച്ചു വരുത്തുകയും കുഞ്ഞമ്മയെ ഏറ്റെടുക്കാന്‍ പറയുകയും ചെയ്‌തു. എന്നാല്‍ മക്കള്‍ ഏറ്റെടുക്കില്ലെന്ന്‌ പറഞ്ഞതോടെ കുഞ്ഞമ്മയെ തവനൂര്‍ വൃദ്ധസദനത്തിലേക്ക്‌ മാറ്റാന്‍ തീരുമാനിക്കുകയുമായിരുന്നു.
അമ്മയെ മകള്‍ക്കും മകനും വേണ്ട; കുഞ്ഞമ്മ ഇനി വൃദ്ധസദനത്തില്‍