നാദാപുരത്ത് അമ്മ മക്കളെ വെളളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു :ഒരാള്‍ മരിച്ചു

കോഴിക്കോട് : മാതാവ് മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു. ശ്രമത്തിനിടെ മൂന്നുവയസ്സുകാരിയായ ഒരുകുട്ടി മരിച്ചു.തുടര്‍ന്ന് ഇവരും ആത്മഹത്യക്ക് ശ്രമിച്ചു. നാദാപുരം പുറമേരി സ്വദേശിയായ സഫൂറയാണ് നാടിനെ നടുക്കിയ ഈ കൃത്യം ചെയ്തത്
ഇന്ന് ഉച്ച് കഴിഞ്ഞ് മുന്ന്മണിയോടെയാണ് സംഭവം നടന്നത്. മൂന്ന് വയസ്സുകാരി ഇംഫാല്‍ ആണ് മരിച്ചത്. ഒന്നര വയസ്സുകാരന്‍ അമാല്‍ രക്ഷപ്പെട്ടു.

ആശുപത്രിയല്‍ പ്രവേശിപ്പിച്ച സഫൂറയും അപകടനില തരണം ചെയ്തിട്ടില്ല. കുടുംബവഴക്കാണ് യുവതിയെ ഈ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചെതെന്നാണ് സൂചന. നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.