രണ്ട് കുട്ടികളെ മാതാവ് കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

xdfgbdfതിരൂര്‍ : പുത്തനത്താണി ചെരുലാലില്‍ ഇന്ന് രാവിലെ 7 മണിക്ക് മദ്രസ്സയിലേക്ക് കൊണ്ടു പോയ കുട്ടികളെ മാതാവ് ആയിഷ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവത്തിന് ശേഷം കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ച് മാതാവ് ആയിഷ ആത്മഹത്യക്ക് ശ്രമിച്ചു. ആതവനാട് പഞ്ചായത്തിലെ ചേരുലാല്‍ ബാവപ്പടിയിലാണ് നാടിനെ നടുക്കിയ അതി ദാരുണമായ സംഭവം നടന്നത്. പുറത്തൂര്‍ കാവഞ്ചേരി പനവളപ്പില്‍ പറമ്പില്‍ മുഹമ്മദ് റഫീക്കിന്റെ മക്കളായ മുഹദ് ഷെബീല്‍ (9), ഫാത്തിമാ റഷീദ (7) എന്നിവരാണ് കൊല്ലപ്പെട്ടത്.

ചേരുലാല്‍ ഹൈസ്‌കൂളില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഷെബീല്‍. ഇതേ സ്‌കൂളിലെ ഒന്നാക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ.

പതിവുപോലെ കുട്ടികളെ മദ്രസ്സയില്‍ ആക്കാന്‍ പോയ ആയിഷ വീട്ടില്‍ തിരിച്ചെത്തി ബാത്ത്‌റൂമില്‍ കയറി കതകടക്കുകയായിരന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കതകു തുറന്ന് നോക്കിയപ്പോളാണ് ആയിഷയെ ഞരമ്പു മുറിച്ച് ആത്ഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ മക്കളെ കിണറ്റിലെറിഞ്ഞെന്ന് ആയിഷ നാട്ടുകാരോട് പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് റോഡരികിലുള്ള കൊട്ടമനക്കാട്ട് സെയ്തലവിയുടെ കിണറ്റില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കോണ്ടു പോയി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും. ആയിഷയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടികളുടെ പിതാവ് മുഹമ്മദ് റെഫീക്ക് വിദേശത്താണ്. ഇയാള്‍ ലീവിന് വന്ന് കഴിഞ്ഞ രണ്ടാം തിയ്യതിയാണ് തിരിച്ചു പോയത്. റഫീക്കിന്റെയും ആയിഷയുടെയും ദാമ്പത്യത്തില്‍ സ്വരചേര്‍ച്ചയില്ലാത്തതായി സൂചനയുണ്ട്. റഫീക്ക് നാട്ടില്‍ വന്നപ്പോള്‍ ആയിഷ വിവാഹ മോചനം ആവശ്യപ്പെട്ടിരുന്നതായും പറയപ്പെടുന്നുണ്ട്.