അമ്മയില്‍ നിന്നും അകന്നുമാറാന്‍ സമ്മതിക്കാത്ത ചോരകുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു.

സിസേറിയനിലൂടെ ജനിച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മയുടെ അരികില്‍ നിന്ന്, എടുത്തുമാറ്റാന്‍ ശ്രമിക്കവെ ആ ചൂട് നഷ്ടമായ ചോരകുഞ്ഞ് അതിനോട് പ്രതികരിക്കുന്ന വീഡിയോ യൂ ട്യൂബില്‍ വൈറലാകുന്നു. അമ്മയുടെ അടുത്ത് നിന്ന് മാറ്റുന്നതോടെ കുഞ്ഞ് ഉറക്കെ നിലവിളിക്കുന്നതും അമ്മയുടെ അടുത്തെത്തുന്നതോടെ വീണ്ടും താന്‍ മാസങ്ങളായി അടുത്തറിഞ്ഞ ആ ചൂടറിയുന്നതും… കുഞ്ഞ് തന്റെ കരച്ചില്‍ നിര്‍ത്തുന്നതുമായ വീഡിയോയാണ് വന്‍ പ്രചാരം നേടിയിരിക്കുന്നത്.

അമ്മയും കുഞ്ഞും തമ്മിലുള്ള ഇഴ പിരിയാനാകാത്ത ബന്ധത്തെ ഒപ്പിയെടുത്ത ഈ വീഡിയോ ഇതിനോടകം നാല് ലക്ഷത്തിലധികം പേരാണ് കണ്ട് കഴിഞ്ഞിരിക്കുന്നത്.