Section

malabari-logo-mobile

സദാചാരത്തില്‍ തനിക്ക് വിശ്വാസമില്ല; ദിഗ്‌വിജയ് സിംഗിന്റെ പ്രണയത്തെ പിന്തുണച്ച് ബല്‍റാം

HIGHLIGHTS : ദിഗ് വിജയ് സിംഗിന്റെ പ്രണയത്തെ പിന്തുണച്ച് കോണ്‍ഗ്രസ്സ് എംഎല്‍എ വിടി ബല്‍റാം രംഗത്ത്. പതിവുപോലെ തന്റെ ഫെയ്‌സ് ബുക്ക് വാളിലാണ് 'സദാചാര പോലീസുകാരെ' വ...

vt balaramപാലക്കാട് : ദിഗ് വിജയ് സിംഗിന്റെ പ്രണയത്തെ പിന്തുണച്ച് കോണ്‍ഗ്രസ്സ് എംഎല്‍എ വിടി ബല്‍റാം രംഗത്ത്. പതിവുപോലെ തന്റെ ഫെയ്‌സ് ബുക്ക് വാളിലാണ് ‘സദാചാര പോലീസുകാരെ’ വാട്ടുന്നത്. ദിഗ്‌വിജയ് സിംഗിന്റെ ടിവി ജേര്‍ണലിസ്റ്റ് അമൃതാറായിയുമായുള്ള പ്രണയം വിവാദമാക്കിയതോടെയാണ് ബല്‍റാം അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ പോസ്റ്റില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്കെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട് ബല്‍റാം.

‘ഒരു അവിഹിതം വീണു കിട്ടിയപ്പോള്‍ അതും എനിക്കെതിരെ പൊങ്കാലയാക്കാനുള്ള ആവേശത്തിലാണ് സദാചാര പോലീസുകാര്‍. എന്നാല്‍ എല്ലാവരും അറിഞ്ഞിരിക്കാന്‍ വേണ്ടി മുമ്പും പലതവണ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നു. എനിക്ക് ഈ സദാചാരത്തില്‍ ഒരു വിശ്വാസവുമില്ല.’ ഇങ്ങനെയാണ് ബല്‍റാമിന്റെ പോസ്റ്റ് തുടങ്ങുന്നത്.

sameeksha-malabarinews

ദിഗ്‌വിജയ് സിംഗ് കല്ല്യാണം കഴിക്കാന്‍ പോകുന്നതിന് മുമ്പു തന്നെ അതേ കുറിച്ച് തുറന്നു പറഞ്ഞു എങ്കില്‍ മോദിയാകട്ടെ മറ്റെല്ലാ കാര്യത്തിനുമെന്നപോലെ സ്വന്തം വിവാഹത്തെ കുറിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അതാണ് വ്യത്യാസം. ബാക്കിയെല്ലാം അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം. അതിലിടപെടാന്‍ എനിക്ക് അവകാശമില്ല ബല്‍റാം വ്യക്തമാക്കുന്നു.

ദിഗ് വിജയ് സിംഗിന്റെ പ്രണയ വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ ഇന്നലെ ഈ ബന്ധം ശരിവെച്ചുകൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!