Section

malabari-logo-mobile

സദാചാര തിട്ടുരത്തിനെതിരെ പുഞ്ചിരിയുമായി വിദ്യാര്‍ത്ഥികള്‍

HIGHLIGHTS : തൃശ്ശുര്‍: തേക്കിന്‍കാട്‌ മൈതാനിയില്‍ സദാചാരത്തിന്റെ പേരില്‍ ഗുണ്ടായിസം നടത്താനിറങ്ങിയവര്‍ക്ക്‌ പുഞ്ചിരിയിലൂടെ പ്രതിരോധം. ചിത്രം വരച്ചും പാടിയുമാണ്‌

trichur2.RTFതൃശ്ശുര്‍: തേക്കിന്‍കാട്‌ മൈതാനിയില്‍ സദാചാരത്തിന്റെ പേരില്‍ ഗുണ്ടായിസം നടത്താനിറങ്ങിയവര്‍ക്ക്‌ പുഞ്ചിരിയിലൂടെ പ്രതിരോധം. ചിത്രം വരച്ചും പാടിയുമാണ്‌ പുഞ്ചിരി ബുധന്‍ കൂട്ടായ്‌മ മൈതാനിയില്‍ നടന്നത്‌. നഗരത്തിലെ വിവിധ കാലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സാമ്യൂഹ്യ പ്രവര്‍ത്തകരും കൂട്ടായ്‌മയില്‍ ഒത്തുചേര്‍ന്നു.

കഴിഞ്ഞ ദിവസം ഫൈന്‍ആര്‍ട്‌സ്‌ കോളേജിലെ കുട്ടികള്‍ തേക്കന്‍കാട്‌ മൈതായനില്‍ ഇരുന്ന്‌ ചിത്രം വരച്ചത്‌ ഒരു വിഭാഗം മതമൗലികവാദികള്‍ അടിച്ചോടിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെയാണ്‌ സര്‍ഗാത്മകമായ പ്രതിഷേധവുമായി തൃശ്ശൂരിലെ യുവത രംഗത്തിറങ്ങിയത്‌.trissur 1

sameeksha-malabarinews

വൈകീട്ട്‌ നാലു മണിയോടെ ആണ്‍കുട്ടികളും പെണ്‍ുകുട്ടികളുമടങ്ങിയ കൂട്ടികള്‍ മൈതാനിയിലേക്ക്‌ എത്തിച്ചേര്‍ന്നു. വന്നവരില്‍ ചിലര്‍ പാട്ടുപാടി. ചിലര്‍ ചിത്രം വരച്ചു, ഒരുമിച്ചിരിക്കരുത്‌ എന്ന്‌ പറഞ്ഞ സദാചാരപോലീസുകാരോട്‌ ഞങ്ങളിതാ ഒരുമിച്ചിരിക്കുന്നു എന്നു പറഞ്ഞുമാണ്‌്‌ പുഞ്ചരി ബുധന്‍ ആരംഭിച്ചത്‌ വൈകീട്ട്‌ വര്‍ണ്ണദീപങ്ങള്‍ തെളിയിച്ചും, നൃത്തം ചെയ്‌തും സദാചാരഗുണ്ടകള്‍ക്ക്‌ ഈ വിദ്യാര്‍ത്ഥികള്‍ സ്‌നേഹപുഞ്ചിരി തീര്‍ത്ത്‌ മറുപടി നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!