സദാചാരഗുണ്ടാ ആക്രമണം: തിരൂരില്‍ വിദ്യാര്‍ത്ഥികളുടെ മനുഷ്യചങ്ങല

Story dated:Tuesday October 13th, 2015,11 42:am
sameeksha sameeksha

tirurതിരൂര്‍: മലയാളം സര്‍വ്വകലാശാലയുടെ ആസ്ഥാനത്ത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ കഴിഞ്ഞ ദിവസം സാദാചാര ഗുണ്ടകള്‍ നടത്തിയ ആക്രമമണിത്തില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍ മനുഷ്യചങ്ങലയും പ്രതിഷേധകൂട്ടായ്‌മയും നടത്തി. സ്വാതന്ത്ര്യ സംരക്ഷണത്തിനും സാമുഹ്യവിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവിശ്യപ്പെട്ടായരുന്നു കൂട്ടായ്‌മ.

വെട്ടം വാക്കാട്ട്‌ നടന്ന പ്രതിഷേധക്കുട്ടായ്‌മ യു.കാലാനാഥന്‍ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ അഡ്വ. പൗരന്‍, അഡ്വ. സുധ മഞ്ചേരി, ജബ്ബാര്‍ മാസറ്റര്‍, രോഹിണി, മുഹമ്മദ്‌ റാഫി, ആതിര, ധ്യാന, ആരതി എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ ശനിയാഴ്‌ച വൈകീട്ട്‌ കുട്ടികള്‍ ഒന്നിച്ച്‌ ഫോട്ടോയെുടക്കാന്‍ ശ്രമിക്കവെ വാക്കാട്ട്‌ അങ്ങാടിയില്‍ വെച്ചായിരുന്നു കുട്ടകളെ ഒരു സംഘം ആക്രമിച്ചത്‌. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചു നിന്ന്‌ ഫോട്ടോയെടുക്കാന്‍ പാടില്ലെന്ന്‌ പറഞ്ഞായിരുന്നു ആക്രമണം. വരുന്ന ഒക്ടോബര്‍ 27ന്‌ സര്‍വ്വകലാശാലയില്‍ നടക്കുന്ന ലിംഗഭേദം-ലിഗംനീതി എന്ന സെമിനാറിന്റെ പ്രവചരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. നാട്ടുകാരനും സര്‍വ്വകാലശാല വിദ്യാര്‍ത്ഥിയുമായ ഇബ്‌നു ബത്തുത്തയെയാണ്‌ ഈ സംഘം ആദ്യം ആക്രമിച്ചത്‌. ഇത്‌ തടയാനെത്തിയ പെണ്‍കുട്ടികളെയും ഇവര്‍ ആക്രമിക്കുകയായിരുന്നു. റംസീന, ഉമൈബ, മനുജ മൈത്രി, എ നസീഹ്‌, ഇര്‍ഷാദ്‌, ഇബ്‌നു ബത്തുത്ത എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.