കോഴിക്കോട്‌ ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടാ അക്രമണം ;പൊലീസിൽ പരാതി നൽകി

Untitled-1 copyകോഴിക്കോട്‌: മുക്കം അഗസ്ത്യൻ മുഴിയിൽ ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം. അഗസ്ത്യൻ മുഴിയിലെ റോസ് അപ്പാർട്ട്മെന്റിൻ വാടകക്ക് താമസിക്കുന്ന എബി ഭാര്യ സുബിഷ എബി എന്നിവരെയാണ് ഇന്നലെ രാത്രി ആക്രമിച്ചത്.

ദിവസങ്ങളായി ഇവർ താമസിക്കുന്ന റൂമിലേക്ക് ഒരാൾ എത്തി നോക്കാറുണ്ടായിരുന്നു. ഇതു വരെ ആളെ കുറിച്ച് ധാരണയുണ്ടായിരുന്നില്ല എന്നാൽ കഴിഞ്ഞ ദിവസം ആളെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തപ്പോൾ ഇയാളുടെ ബന്ധുക്കൾ ഇടപെട്ട് പ്രശ്നം മാപ്പ് പറഞ്ഞ് ഒത്തുതീർപ്പാക്കുകയായിരുന്നു. എന്നാൽ ഇന്നലെ ഇയാൾ വീണ്ടും ഒളിഞ്ഞു നോക്കാനെത്തിയപ്പോൾ ഇത് ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ധിക്കുകയായിരുന്നു എന്ന് ദമ്പതികൾ മുക്കം പോലീസിൽ പരാതി നൽകി. അഗസ്ത്യൻ മുഴി സ്വദേശി മാണിയെന്ന യുവാവിനെതിരെയാണ് പരാതി നൽകിയതെന്ന് എ ബി യും ഭാര്യയും പറഞ്ഞു.

മുക്കം ഭാഗത്ത് സദാചാര ഗുണ്ടാ ആക്രമണം നേരത്തെയും ഉണ്ടായിട്ടുണ്ട്. മുരിങ്ങം പുറായിൽ വെച്ച് സഹോദരനൊപ്പം യാത്ര ചെയ്ത യുവതിയെ മാസങ്ങൾക്ക് മുൻപ് അക്രമിച്ചിരുന്നു. കൊടിയത്തൂരിൽ ഷഹീദ് ബാവയെന്ന യുവാവിനേയും ഒരു പറ്റം ഗുണ്ടകൾ അക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.