അഴീക്കലില്‍ സദാചാര ഗുണ്ടായിസത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി

കൊല്ലം: പ്രണയദിനത്തിൽ കൊല്ലം അഴീക്കൽ ബീച്ചിൽ സദാചാരഗുണ്ടായിസത്തിനിരയായ പെൺകുട്ടിക്ക്​ വധഭീഷണി. പെൺകുട്ടിയുടെ അച്​ഛ​െൻറ മുമ്പിൽ വെച്ച്​ ചിലർ വധഭീഷണി മുഴക്കി എന്നാണ്​ പരാതി. വധഭീഷണി സംബന്ധിച്ച്​ പെൺകുട്ടി പൊലീസിൽ പരാതി നൽകി. അഴീക്കൽ ബീച്ചിൽ പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന പാലക്കാട്​ സ്വദേശിയായ യുവാവ്​ നേരത്തെ ആത്​മഹത്യ ചെയ്​തിരുന്നു.

ഇക്കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു അഴീക്കലിൽ സദാചാര ഗുണ്ടായിസം അ​രങ്ങേറിയത്​. അനീഷി​െൻറയും ഒപ്പമുണ്ടായിരുന്ന യുവതിയുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയ സംഘം അതിനുള്ളിലെ സിം കാര്‍ഡുകള്‍ വെള്ളത്തിലെറിയുകയും ഇരുവരെയും അപമാനിക്കുന്ന തരത്തില്‍ വിഡീയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ മൂന്ന്​ പേരെ ​പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.