ഉംറ കഴിഞ്ഞ്‌ മടങ്ങവെ അപകടത്തില്‍പ്പെട്ട മൂന്നിയൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു

Untitled-2 copyതിരൂരങ്ങാടി: ഉംറ നിര്‍വഹിച്ച്‌ ജോലി സ്ഥലത്തേക്ക്‌ മടങ്ങവെ അപകടത്തില്‍പ്പെട്ട മൂന്നിയൂര്‍ ചുഴലി പരേതനായ അമ്മാംവീട്ടില്‍ ഇബ്രാഹിമന്റെ മകന്‍ മൂസ(45) ജിദ്ദയില്‍ മരിച്ചു. അവധി കഴിഞ്ഞ്‌ ജൂലൈ 22 ന്‌ തിരിച്ചെത്തിയ മൂസ ജൂലൈ 25 നാണ്‌ അപകടത്തില്‍പ്പെട്ടത്‌. ജിദ്ദയിലെ മഹാജര്‍ എന്ന സ്ഥലത്ത്‌ വെച്ച്‌ എതിരെ വന്ന വാഹനമിടിച്ച്‌ പരിക്കേല്‍ക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂസയെ ജിദ്ദയിലെ കിങ്‌ അബ്ദുല്‍അസീസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഒരാഴ്‌ച്ചയോളം മൂസ അബോധാവസ്ഥയിലായിരുന്നു.

ഭാര്യ: സൈനബ. മക്കള്‍: അഷറഫ്‌, മുഹമ്മദ്‌ നിഷാദ്‌,ഫായിസ തസ്‌നീം. ഉമ്മ: ആയിശകുട്ടി. സഹോദരങ്ങള്‍: അഹമ്മദ്‌,ഹംസ, സൈതലവി, അബൂബക്കര്‍, ഫാത്തിമ. ഖബറടക്കം ജിദ്ദയില്‍ നടത്തും.