Section

malabari-logo-mobile

മൂന്നിയൂരില്‍ സാംസ്‌ക്കാരിക പ്രതിഷേധ കൂട്ടായ്‌മ

HIGHLIGHTS : തിരൂരങ്ങാടി:വിദ്യഭ്യാസ രംഗത്തെ ജനാധിപത്യ വിരുദ്ധതകള്‍ക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മൂന്നിയൂരില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി

Untitled-1 copyതിരൂരങ്ങാടി:വിദ്യഭ്യാസ രംഗത്തെ ജനാധിപത്യ വിരുദ്ധതകള്‍ക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മൂന്നിയൂരില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഒത്തുചേരുന്നു. ഡിസംബര്‍ 28 ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ പടിക്കല്‍ എന്ന സ്ഥലത്തുവെച്ചാണ്‌ പ്രതിഷേധ കൂട്ടായ്‌മ നടക്കുന്നത്‌.

മൂന്നിയൂര്‍ ഹൈസ്‌കൂളിലെ അധ്യാപകനായിരുന്ന അനീഷ്‌ മാസ്റ്റര്‍ ആത്മഹത്യ ചെയ്‌ത സംഭവം വിദ്യഭ്യാസ രംഗത്തെ മനുഷ്യത്വ രഹിതമായ ജീര്‍ണതകളെ തുറന്നുകാണിക്കുന്നവയയാണെന്ന്‌ ഈ കൂട്ടായ്‌മയുടെ സംഘാടകര്‍ പറഞ്ഞു.

sameeksha-malabarinews

കൂട്ടായിമയില്‍ സെമിനാറുകള്‍, മാനേജുമെന്റ്‌ പീഡനത്തിന്‌ ഇരയായവരുടെ ഒത്തുചേരല്‍, തെരുവ്‌ ചിത്രരചന, കവിയരങ്ങ്‌ തുടങ്ങിയ പരിപാടികള്‍ നടക്കും. ചടങ്ങില ഡോ.സെബാസ്‌റ്റിയന്‍ പോള്‍,അഡ്വ. പി എ പൗരന്‍, കെ പി രാമനുണ്ണി, സിവിക്‌ ചന്ദ്രന്‍, ഷഹബാസ്‌ അമന്‍, കബിത മുഖോപാദ്ധ്യായ, ദീപിക്‌ നാരായണന്‍, ശ്രീജിത്ത്‌ അരിയല്ലൂര്‍, ഒപി സുരേഷ്‌ എന്നിവര്‍ പങ്കെടുക്കും,

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!