മുന്നിയൂര്‍ ഹൈസ്‌ക്കുള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം ഡിവൈഎഫ്‌ഐ

dyfi 1തിരുരങ്ങാടി: അനീഷ് മാസ്റ്ററുടെ മരണവുമായി ബനധപ്പെട്ട കേസില്‍ അറസ്റ്റ്‌ചെയ്യപ്പെട്ട് മൂന്നയൂര്‍ ഹൈസക്കുളിന്റെ മാനേജര്‍ സൈതലവിയെ അയോഗ്യടനാക്കണെന്നും സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുക്കണെന്നും ഡിവൈഎഫ്‌ഐ..ഡിവൈഎഫ്‌ഐയുടെ തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനമാണ് ഇക്കാര്യം ആവിശ്യപ്പെട്ടത്.അനീഷിന്റെ ഭാര്യക്ക് ആശ്രിതനിയമനം എത്രയും പെട്ടന്ന് നല്‍കാന്‍ സര്‍ക്കാര് നടപടി സ്വീകരിക്കണെന്നും സമ്മേളനം ആവിശ്യപ്പെട്ടു.
ചേളാരിയില്‍ വെച്ച് നടക്കുന്ന സമ്മേളനം സാസംകാരികപ്രവര്‍ത്തകനായ എപി അഹമ്മദ് ഉദ്ഘാടനം ചെയ്തു. സമ്മേളനം ഞായറാഴ്ച സമാപിക്കും