Section

malabari-logo-mobile

പ്രസിഡന്റ്‌ കുഞ്ഞാപ്പുവിനെ തേടി ക്രൈംബ്രാഞ്ച്‌ മൂന്നിയൂര്‍ പഞ്ചായത്തോഫീസില്‍

HIGHLIGHTS : തിരൂരങ്ങാടി: മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണത്തെ കുറിച്ച്‌ അന്വേഷിക്കുന്ന

moonniyoorതിരൂരങ്ങാടി: മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണത്തെ കുറിച്ച്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘം സ്‌കൂള്‍ മാനേജരും പഞ്ചായത്ത്‌ പ്രസിഡന്റുമായി സെയ്‌തലവി എന്ന കുഞ്ഞാപ്പുനെ തിരയുന്നു. കുഞ്ഞാപ്പുവിനെ തേടി ക്രൈംബ്രാഞ്ച്‌ സംഘം ഇന്ന്‌ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത്‌ ഓഫീസിലെത്തി. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12 മണിയോടെയാണ്‌ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗം അന്വേഷണ സംഘം മൂന്നിയൂര്‍ പഞ്ചായത്ത്‌ ഓഫീസിലെത്തിയത്‌. നേരത്തെ ഇയാളുടെ വീട്ടിലും ക്രൈംബ്രാഞ്ച്‌ സംഘം എത്തിയരുന്നു.

കുഞ്ഞാപ്പുവിനെയും സ്‌കൂളിലെ പ്രധാന അധ്യാപികയേയും ഈ കേസില്‍ പ്രതി ചേര്‍ത്തതായാണ്‌ റിപ്പോര്‍ട്ട്‌.

sameeksha-malabarinews

പഞ്ചായത്തിലെത്തിയ അന്വേഷണ സംഘം ജീവനക്കാരില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിച്ചു. പഞ്ചായത്തിലെ ചില രേഖകള്‍ പ്രസിഡന്റിന്റെ വീട്ടില്‍ കൊണ്ടുപോയി ഒപ്പിടീക്കുന്നതായും ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതെ കുറിച്ചും ജീവനക്കാരോട്‌ വിശദീകരണം ആരാഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ രണ്ടു ദിവസമായി കുഞ്ഞാപ്പു ഒളിവിലാണെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. ഈ സമയത്ത്‌ രേഖകളില്‍ പ്രസിഡന്റ്‌ ഒപ്പുവെച്ചതായി കണ്ടതാണ്‌ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്‌തത്‌. പ്രസിഡന്റ്‌ പഞ്ചായത്തിലെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന്‌ ഉദ്യോഗസ്ഥര്‍ക്ക്‌ കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!