മൂന്നിയൂര്‍ സ്വദേശി മക്കയില്‍ നിര്യാതനായി

Muhammed Haji (75) Moonniyurമൂന്നിയൂര്‍: കളിയാട്ടമുക്ക് കുറ്റിയില്‍ മുഹമ്മദ് ഹാജി (75 ) മക്കയില്‍ നിര്യാതനായി. ബുധനാഴ്ച ഹറം മസ്ജിദില്‍ സുബഹി നമസ്‌കാരത്തിന് എത്തിയ വേളയിലാണ് മരണപ്പെട്ടത്. കഴിഞ്ഞ 17 ന് ബന്ധുക്കള്‍ ക്കൊപ്പം ഉംറ നിര്‍വഹിക്കാന്‍പോയ ഇദ്ദേഹം ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കവെയാണ് അന്ത്യം. ഭാര്യ ബിയ്യക്കുട്ടി, മക്കളായ മജീബ് റഹ്മാന്‍, സൈനബ, മരുമകള്‍ സഫിയ എന്നിവര്‍ കൂടെയുണ്ടായിരുന്നു. മൃതദേഹം മക്കയില്‍ ഖബറടക്കിയതായി ബന്ധുക്കള്‍ അറിയിച്ചു.

മറ്റു മക്കള്‍ : അബ്ദുല്‍ കരീം ( ദുബായ് ), അബ്ദുല്‍ ജലീല്‍, കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ അസീസ്, അബ്ദുല്‍ റഹീം ( മൂവരും ചെന്നൈ ) അബ്ദുല്‍ നാസര്‍, മൈമൂനത്ത്, മരുമക്കള്‍: അലവി (കുന്നുംപുറം ), മുഹമ്മദ് കുട്ടി ( കാടപ്പടി ), സഫിയ, മറിയം, ആബിദ, ബുഷ്‌റ, ,ൈഫുന്നീസ, ഫസീല, സഫൂറ.