മൂന്നിയൂരില്‍ വെള്ളക്കെട്ടില്‍ വീണ് ആറുവയസ്സുകാരന്‍ മരിച്ചു

തിരൂരങ്ങാടി:  വീടിന് മുന്നിലെ വെള്ളക്കെട്ടില്‍ വീണ് ആറുവയസ്സുകാരന്‍ മരിച്ചു. കളിയാട്ടുമുക്ക് കാര്യാട് കടവിന് സമീപത്തുള്ള കോഴിപ്പറമ്പത്ത് മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് ഹനാന്‍ ആണ് മരിച്ചത്.

ഈ ഭാഗത്ത് കടലുണ്ടിപ്പുഴ കരകവിഞ്ഞ് ഒഴുകുകയാണ് ഇതേ തുടര്‍ന്ന ഇവരുടെ വീടന്ചുറ്റും വെള്ളക്കെട്ടാണ്. കളിക്കുന്നതിനിടെ കുട്ടി വീട്ടുകാരുടെ ശ്രദ്ധയില്‍ പെടാതെ വെള്ളക്കെട്ടില്‍ വീണതാണെന്ന് കരുതുന്നു.

അരമണിക്കൂറോളം നാട്ടകാര്‍ നടത്തിയ തിരച്ചലിനൊടുവലിാണ് കുട്ടിയെ കണ്ടെത്തിയത്.

ഉടനെ തന്നെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കളിയാട്ടുമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു.

ഉമ്മ നസീറ, സഹോദരങ്ങള്‍ നിഹാല, അന്‍ഷിദ