Section

malabari-logo-mobile

മൂന്നാറിലെ സ്‌ത്രീതൊഴിലാളികള്‍ നയിച്ച സമരത്തിന്‌ ഐതിഹാസിക വിജയം

HIGHLIGHTS : മുന്നാര്‍ :കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത ഐതിഹാസികമായ സമരത്തിനൊടുവില്‍ മുന്നാറിലെ കണ്ണന്‍ദേവന്‍ തേയിലത്തോട്ടത്തിലെ

munna-tea-plantation strike copyമുന്നാര്‍ :കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത ഐതിഹാസികമായ സമരത്തിനൊടുവില്‍ മുന്നാറിലെ കണ്ണന്‍ദേവന്‍ തേയിലത്തോട്ടത്തിലെ സ്‌ത്രീതൊഴിലാളികള്‍ക്ക്‌ വിജയം തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവിശ്യമായ 20ശതമാനം ബോണസ്‌ എന്ന ആവിശ്യം കമ്പനി അംഗീകരിച്ചതോടെ രാത്രി ഒന്‍പത്‌ മണിയോടെ പ്രതിപക്ഷനേതാവ്‌ വിഎസ്‌ അച്ചുതാനന്ദന്റെ സാനിധ്യത്തില്‍ ആഹ്ലാദാരവങ്ങളോടെ സമരം അവസാനിപ്പിക്കുയായിരുന്നു.8.33 ശതമമാനം ബോണസായും 11.67 ശതമാനം എക്‌സ്‌ഗ്രേയിഷയായുമാണ്‌ നല്‍കുകു. വേതനവര്‍ദ്ധനവിന്റെ കാര്യത്തിലും തത്വത്തില്‍ അംഗീകാരമായിട്ടുണ്ട്‌
കൊച്ചിയില്‍ മുഖ്യമന്ത്രിമാരടടക്കമുള്ള മന്ത്രിമാരും ടാറ്റാകമ്പനിയുടെ പ്രതിനിധികളും, സമരം ചെയ്യുന്ന സ്‌ത്രീതൊഴിലാളികളുടെ പ്രതിനിധികളും, തൊഴിലാളിസംഘടനാ പ്രതിനിധികളും ചേര്‍ന്ന നടത്തിയ മാരത്തോണ്‍ ചര്‍ച്ചക്കൊടുവിലാണ്‌ അനുരജ്ഞനത്തിലെത്തിയത്‌.
സ്‌കാനിങ്ങ്‌ അടക്കമുള്ള ചിക്തസാസൗകര്യങ്ങള്‍ തൊഴിലാളികള്‍ക്ക്‌ ലഭ്യമാകുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു

ഇന്ന്‌ രാവിലെ 11മണിയോടെ വിഎസ്‌ അച്ചുതാനന്ദന്‍ സമരം ചെയ്യുന്ന സത്രീകളൊടു ഐക്യദാര്‍ഡ്യം പ്രകടപ്പിച്ച്‌ മുന്നാറിലെത്തുകയും സമരവേദിയിലിരിക്കുകയും ചെയ്‌തതോടെ സമരത്തിന്‌ വലിയ ആവേശമാണ്‌ ഉണ്ടായത്‌. രാത്രിയില്‍ സമരം കഴിഞ്ഞ്‌ മടങ്ങവെ തൊഴിലാളികളുടെത്‌ ഐതിഹാസികമസമരവിജയമെന്ന്‌ വിഎസ്‌ അച്ചുതാനന്ദന്‍ പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!