അനീഷ്‌ മാസ്റ്റുടെ മരണം; പ്രധാനാധ്യാപിക അറസ്റ്റില്‍

k k aneeshമലപ്പുറം: മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകന്‍ കെ കെ അനീഷ്‌ ആത്മഹത്യ ചെയ്‌ത കേസില്‍ പ്രധാനാധ്യാപിക സുധ പി നായരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട്‌ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി മുഹമ്മദ്‌ കാസിമിന്‌ മുന്‍പാകെയാണ്‌ ഇവര്‍ ഹാജരായത്‌. 25000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക്‌ ജാമ്യം അനുവദിച്ചു.

കേസില്‍ സുധയടക്കം ഏഴുപേരാണ്‌ പ്രതികള്‍. ഹൈക്കോടതിയില്‍ നിന്ന്‌ മുന്‍കൂര്‍ ജാമ്യം നേടിയ പ്രതികളോട്‌ അന്വേഷണ ഉദ്യോഗസ്ഥന്‌ മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. സ്‌കൂള്‍ മാനേജര്‍ വി പി സൈതലവി, അന്നത്തെ ഡിഡിഇ കെ സി ഗോപി എന്നിവരടക്കമുള്ളവരെ പിടികിട്ടാനുണ്ട്‌.

കഴിഞ്ഞവര്‍ഷം സപ്‌തംബര്‍ രണ്ടിനാണ്‌ അനീഷിനെ മലമ്പുഴയിലെ ലോഡ്‌ജ്‌ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. അധ്യാപകനെ സ്‌കൂളില്‍ നിന്ന്‌ പുറത്താക്കുന്നതിനായി പറഞ്ഞ സംഭവം കെട്ടിച്ചമച്ചതാണെന്നും പുറത്താക്കല്‍ ഉത്തരവ്‌ വ്യാജമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.