Section

malabari-logo-mobile

മുന്നിയൂര്‍ സ്‌കൂളില്‍ അനീഷിന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയ അധ്യാപകരെ കൈയേറ്റം ചെയ്യാന്‍ ശ്രമം

HIGHLIGHTS : മലപ്പുറം: മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മരണപ്പെട്ട

mooniyoor newsമലപ്പുറം:  മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മരണപ്പെട്ട അനീഷ്മാസ്റ്ററുടെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ചെത്തിയ അധ്യാപകരെ ഒരു വിഭാഗം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. അനീഷിന്റെ ചിത്രമടങ്ങിയ ബാഡ്ജുകളും ഇവര്‍ നശിപ്പിച്ചു. മുന്നിയുര്‍ സ്‌കൂളില്‍ കലോത്സവം നടന്നു കൊണ്ടിരിക്കെയാണ് പുറമെ നിന്ന് സംഘടിച്ചെത്തിയവര്‍ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടത്. ഇവര്‍ അധ്യാപകരെ പിടിച്ചു തള്ളുകയും വേദിയില്‍ വെച്ചിരുന്ന അനീഷ്മാസ്റ്ററുടെ ചിത്രമടങ്ങിയ ബാനറും പറിച്ചെറിഞ്ഞു

സ്‌കൂളിലെ കലോത്സമുള്‍പ്പെടെയുള്ള പരിപാടികളിലെ നിറസാന്നിധ്യമായിരുന്ന അനീഷിന്റെ ഓര്‍മ പുതുക്കുന്നതിനാണ് തങ്ങള്‍ ബാഡ്ജ് ധരിച്ചെത്തിയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പ്രിയപ്പെട്ട അനീഷ് മാസ്റ്ററുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ എന്ന് മാത്രമാണ് ചിത്രത്തേടൊപ്പം ബാനറില്‍ എഴുതിയിരുന്നതെന്നും അവര്‍ പറഞ്ഞു.

sameeksha-malabarinews

രാവിലെ മുതല്‍ തുടങ്ങിയ പരിപാടി നല്ല നിലയില്‍ നടന്നുകൊണ്ടിരിക്കെ ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. ഇതോടെ കലോത്സവം അലങ്കോപ്പെട്ടു. തുടര്‍ന്ന് തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തിയ ശേഷം പരിപാടി പുനരാംഭിെച്ചങ്കിലും ഭീഷണിമൂലം വീണ്ടും നിര്‍ത്തിവെച്ചു. ഇതോടെ കുട്ടികള്‍ പരിപാടി അവതരിപ്പിക്കാനാവാതെ മടങ്ങുന്ന അവസ്ഥയുമുണ്ടായി..
അനീഷ് മാസ്റ്റര്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജരും മുന്‍ മലപ്പുറം വിദ്യാഭ്യാസ ഡയറക്ടറും, പ്രധാന അധ്യാപികയുമടക്കം നിരവധി പേര്‍ അറസ്റ്റിലായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!