നാടിറങ്ങിയ വാനരൻ തൊണ്ട നയ്‌ക്കാന്‍ പരക്കം പായുന്നു

By ഹംസ കടവത്ത്‌ |Story dated:Saturday March 26th, 2016,10 56:am
sameeksha sameeksha

monkey copyപരപ്പനങ്ങാടി: നാട്ടുകാരെ കുരങ്ങ് കളിപ്പിച്ച് രസിക്കുന്ന കുരങ്ങൻ കടുത്ത ചൂടിൽ ചങ്കു നനക്കാൻ നാലുപാടോടുന്ന കാഴ്ച്ച നാടിന്റെ കരളലിയിക്കുന്നു. മാസങ്ങളോളമായി പരപ്പനങ്ങാടി പയനി ങ്ങൽ ജംഗ്ഷനിൽ താവളമടിച്ച വാനരനും ഫാമിലിയുമാണ് ഇതിനകം നാടിണങ്ങി ടൗണ് ചുറ്റുന്നത് . അതിനിടെ കനത്ത ചൂടിൽ ചൂട്ട് പഴുത്ത് കിടക്കുന്ന റോഡിലൂടെയുള്ള യാത്ര പലപ്പോഴും ഇവരുടെ സ്വഭാവത്തിലെ തനിനിറം പ്രകടമാക്കിയിരുന്നു. ഇത് നാട്ടുകാർക്ക് പ്രയാസം സൃഷ്ടിച്ചെങ്കിലും പരപ്പനങ്ങാടിക്കാരുടെ സഹജമായ സഹജീവി സ്നേഹത്തിന്റെ ഔദാര്യം ഇവയുടെ തുണക്കെത്തുകയായിരുന്നു.

ഇതിനിടെയാണ് ചുട്ടു പൊള്ളുന്ന ചൂടിനൊപ്പം തൊണ്ട നയ്‌ക്കാന്‍ ഒരിറുക്ക് വെള്ളത്തിനായ് ഇവ നെട്ടോട്ടമോടുന്നത്. കുള ശേഖരങ്ങൾ വറ്റി വരണ്ടതും ജല സ്രോതസുകൾ കുരങ്ങന് എത്തി പിടിക്കാനാവാത്ത വിധം താണതും ടൗണിലെ കടകളിൽ ക്ഷമ പരീക്ഷിക്കും വിധം വെള്ളം നിറച്ച കുപ്പികൾ തൂങ്ങിയാടുന്നതും വെള്ളം തേടിയുള്ള പരക്കം പാച്ചിലിന് ആക്കം ക്കൂട്ടി. അതിനിടെ റെയിൽവെ അടിപ്പാത യുടെ നിർമ്മാണ ത്തിനിടെ പ്രധാന ജല വിതരണ പൈപ്പ് പൊട്ടിയതോടെ നാട്ടുകാരുടെ വെള്ളം തന്നെ മുട്ടിയിരിക്കെ കുരങ്ങിന്റെ കാര്യം ആര് ശ്രദ്ധിക്കാൻ . പൊതു ജല വിതരണ പൈപ്പുകൾ കാണാ കനിയായതോടെ സ്വകാര്യ ടേപ്പുകൾ അന്വേഷിച്ചിറങ്ങി സ്വയം ഓപ്പറേറ്റാറായി തൊണ്ട നനക്കുകയാണിവരിപ്പോൾ ഇതിൽ കൗതുകം കാണാൻ നിൽക്കുന്നവർക്ക് നേരെ ഇവന്റെ ഒരു തുറിച്ചു നോട്ടമുണ്ട്. അതിൽ എല്ലാമുണ്ട്.