മലപ്പുറത്തെ സഹകരണ ബാങ്കുകളില്‍ നിന്ന്‌ രണ്ട്‌ ദിവസത്തിനുള്ളില്‍ പിന്‍വലിച്ചത്‌ ലക്ഷങ്ങള്‍

പണം ഉപയോഗിക്കുന്നത്‌ വോട്ട്‌ മറിക്കാനോ?

Untitled-1 copyമലപ്പുറം: നവംബര്‍ അഞ്ചാം തിയ്യതി നടക്കുന്ന രണ്ടാംഘട്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടപ്പില്‍ മുന്‍മ്പെന്നുമില്ലാത്ത തരത്തില്‍ വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ്‌ പോരട്ടമാണ്‌ ഇത്തവണ ജില്ലയില്‍ നടക്കുന്നത്‌. തൊണ്ണൂറുകളിലെ സാമ്പാര്‍ മുന്നണി പരീക്ഷണത്തിന്റെ രണ്ടാം പതിപ്പായ ജനകീയമുന്നണിയുടെ പ്രവേശനമാണ്‌ ഇത്തവണ കടുത്തപോരാട്ടത്തിന്‌ ഇടയാക്കിയിരിക്കുന്നത്‌.

പലവാര്‍ഡുകളിലും ഡിവിഷനുകളിലും കാര്യങ്ങള്‍ ഫോട്ടോ ഫിനിഷിംഗിലേക്ക്‌ നീങ്ങുന്നതോടെ വിജയമുറപ്പിക്കാന്‍ വോട്ട്‌ വിലയ്‌ക്ക്‌ വാങ്ങാന്‍ ചിലര്‍ ശ്രമിക്കുന്നതായുള്ള ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്‌. ഇതിനിടിയിലാണ്‌ ജില്ലയിലെ ചില ബങ്കുകളില്‍ നിന്ന്‌ രണ്ട്‌ ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിന്‌ രൂപ പിന്‍വലിച്ചതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്‌. ഇതോടെ മറുപക്ഷവും വോട്ടുകച്ചവടം തടയുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച്‌ തുടങ്ങിയിട്ടുണ്ട്‌. പണം നല്‍കാന്‍ കഴിയാത്ത സ്ഥാനാര്‍ത്ഥികള്‍ ആളുകളെ ഉപയോഗിച്ച്‌ സാധ്യതയുള്ള മേഖലകളില്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയതായാണ്‌ സൂചന.

പുതുതായി രൂപീകരിക്കപ്പെട്ട പല നഗരസഭകളുമുള്‍പ്പെടെ തൊണ്ണൂറുകളിലേതുപോലെ കോണ്‍ഗ്രസും സിപിഐഎമ്മും മത്സരരംഗത്ത്‌ മുസ്ലിംലീഗിനെതിരെ കൈകോര്‍ക്കുന്നു. മുന്‍കാലങ്ങളില്‍ നിന്ന്‌ വിഭിന്നമായി ലീഗ്‌ വിമതരും ഈ സഖ്യത്തിലുണ്ട്‌.