Section

malabari-logo-mobile

കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവം: തേഞ്ഞിപ്പലം സബ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു

HIGHLIGHTS : തേഞ്ഞിപ്പലം: വിജിലന്‍സ് പരിശോധനക്കിടെ ഓഫീസില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സംഭവത്തില്‍ തേഞ്ഞിപ്പലം സബ് രജിസ്ട്രാര്‍ പി. മുഹമ്മദിന് സസ...

തേഞ്ഞിപ്പലം: വിജിലന്‍സ് പരിശോധനക്കിടെ ഓഫീസില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സംഭവത്തില്‍ തേഞ്ഞിപ്പലം സബ് രജിസ്ട്രാര്‍ പി. മുഹമ്മദിന് സസ്‌പെന്‍ഷന്‍. മൂന്നുമാസം മുമ്പ് ജൂലായ് 18ന് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ കക്കൂസില്‍ നിന്ന് 500 രൂപ കണ്ടെടുത്ത സംഭവത്തില്‍ സബ് രജിസ്ട്രാറെ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. ജൂലായ് 18 മുതല്‍ പുതിയ രജിസ്‌ട്രേഷന്‍ നിരക്ക് നിലവില്‍ വന്നതിനാല്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ക്രമക്കേട് സാധ്യത മുന്നില്‍ കണ്ട് വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് തേഞ്ഞിപ്പലത്തും പരിശോധന നടത്തിയത്. റെയ്ഡിനിടെ സബ് രജിസ്ട്രാര്‍ പെരുവള്ളൂര്‍ ചാത്രത്തൊടി പാലപ്പെട്ടി മുഹമ്മദ് പണം ക്ലോസറ്റിലിട്ടിരുന്നു. എന്നാല്‍ സംഭവ സംയത്തു തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ 500 രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. അന്നു വൈകീട്ട് തന്നെ കക്കൂസുള്ള കെട്ടിടം പൂട്ടിസീല്‍ ചെയ്ത് തൊട്ടടുത്ത ദിവസമാണ് കക്കൂസ് ടാങ്ക് പൊളിച്ച് പരിശോധിച്ചത്. അന്നു തന്നെ സബ് രജിസ്ട്രാര്‍ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിജിലന്‍സ് സി.ഐ എം.ഗംഗാധരന്റെ നേത്യത്വത്തിലായിരുന്നു സെപ്റ്റിക് ടാങ്ക് പരിശോധന. ടാങ്കില്‍ വെള്ളവും കക്കൂസ് മാലിന്യവും കടലാസുകളും ഉണ്ടായിരുന്നതിനാല്‍ പണം കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!