പണമടങ്ങിയ പേഴ്‌സ്‌ തിരികെ നല്‍കി മാതൃകയായ യുവാക്കള്‍ക്ക്‌ അനുമോദനം

Untitled-1 copyപരപ്പനങ്ങാടി: ബസ്സില്‍ നിന്ന്‌ വീണുകിട്ടിയ പണമടങ്ങിയ പേഴ്‌സ്‌ ഉടമസസ്ഥനെ അന്വേഷിച്ച്‌ കണ്ടെത്തി തിരികെയേല്‍പ്പിച്ച യുവാക്കളെ പോലീസ്‌ അനുമോദിച്ചു. പരപ്പനങ്ങാടി സ്വദേശികളായ തലക്കലകത്ത്‌ സൈതലവി, പഞ്ചാരിയില്‍ ആലിക്കോയ എന്നിവരാണ്‌ തങ്ങള്‍ക്ക്‌ കളഞ്ഞ്‌ കിട്ടിയ 14,850 രൂപ തിരികെ നല്‍കി മാതൃകയായത്‌.

കഴിഞ്ഞയാഴ്‌ചയില്‍ ചെമ്മാട്‌ വെച്ചാണ്‌ ഇവര്‍ക്ക്‌ പണമടങ്ങിയ പേഴ്‌സ്‌ ലഭിച്ചത്‌. തുടര്‍ന്ന്‌ പേഴ്‌സ്‌ പരിശോധിച്ചതില്‍ ലഭിച്ച സ്വകാര്യ ആശുപത്രിയിലെ ഓപി ടിക്കറ്റില്‍ രേഖപ്പെടുത്തിയ പേരിലൂടെ ഈ പണം മൂന്നിയൂര്‍ സ്വദേശിയായ അനുമോദിന്റെതാണെന്ന്‌ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന്‌ ഈ പണം പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷനില്‍ വച്ച്‌ ഉടമസ്ഥന്‌ തിരകെ നല്‍കുകയായിരുന്നു.